Skip to main content

സ്പാർക്കിൽ ഡി എ അരിയർ പ്രോസസ്സ് ചെയ്തു സാലറിയോടപ്പം മെർജ് ചെയുന്ന വിധം

സ്പാർക്കിൽ ഡി എ അരിയർ പ്രോസസ്സ് ചെയ്തു സാലറിയോടപ്പം മെർജ് ചെയുന്ന വിധം


*GO(P)No.25/2021/Fin Dt 08-02-2021, GO(P)No27/2021/Fin dt 10/02/2021എന്ന ഉത്തരവുകൾ പ്രകാരം*
*01/ 01/ 2019 മുതൽ 23% വും* , *01/ 07/ 2019 മുതൽ 28% വും* *01/01/ 2020 മുതൽ 32% വും*, *01/ 07/ 2020 മുതൽ 36% ഡി എ യും അനുവദിച്ചു ഉത്തരവായിരുന്നു*.



*ആയതു അനുസരിച്ചു സ്പാർക്കിൽ ഡി എ അരിയർ പ്രോസസ്സ് ചെയ്തു സാലറിയോടപ്പം മെർജ് ചെയുന്ന വിധം* .



*സ്പാർക്ക് ഡി ഡി ഒ ലോഗിനിൽ*
*ശ്രദ്ധിക്കുക പേ റിവിഷൻ വന്നിട്ടുള്ളതിനാൽ രണ്ടു അരിയർ ബിൽ ആയി പ്രോസസ്സ് ചെയ്യണം*
*1) .01/ 01/ 2019 മുതൽ 30/ 06/ 2019 വരെ ഒരു ബിൽ*
*2). 01/ 07/ 2019 മുതൽ 28/ 02/ 2021 വരെ ഒരു ബിൽ*
*സ്പാർക്ക് ഡി ഡി ഒ ലോഗിനിൽ*
*Salary Matters → Processing → Arrear → DA → DA Arrear. ക്ലിക്ക് ചെയുക*
*ഇവിടെ DDO code, Bill type എന്നിവ സെലക്ട് ചെയ്യുക*
*ഇവിടെ GO(PNo25/2021/Fin 08/02/2021 എന്ന ഉത്തരവിന്റെ സൈഡിൽ ആയി കാണുന്ന ബോക്സ് ക്ലിക് ചെയ്യുക .അപ്പോൾ താഴെ ഓട്ടോമാറ്റിക്ക് ആയി Processing Period വരുന്നത് കാണാം .അവിടെ To (mm)/(YYYY) എന്ന കോളത്തിൽ 06/2019 എന്ന് ടൈപ്പ് ചെയിതു കൊടുക്കുക*
*Select Employee Button ക്ലിക്ക് ചെയ്യുക*
*വലതു സൈഡിൽ ആയി നെയിം ലിസ്റ്റ് ചെയ്യും*
*താഴെ കാണുന്ന സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക*
*അടുത്ത പീരീഡ് ഉം ഇത് പോലെ തന്നെ പ്രോസസ്സ് ചെയ്യാവുന്നതാണ്. അതിനായി വീണ്ടും*
*Salary Matters → Processing → Arrear → DA → DA Arrear. ക്ലിക്ക് ചെയുക*
*ഇവിടെ GO(P)No27/2021/Fin 10/02/2021 എന്ന ഉത്തരവിന്റെ സൈഡിൽ ആയി കാണുന്ന ബോക്സ് ക്ലിക് ചെയുക*.
*ഇവിടെ ഒരു ബോക്സ് ൽ ടിക് ചെയ്താലും മുന്ന് (28%,32%,36% ) ബോക്സ് ഉം ഒന്നിച്ചു ടിക് ആവുന്നത് കാണാം .താഴെ പ്രോസസ്സിംഗ് പീരീഡ് ഓട്ടോ മാറ്റിക്ക് ആയി വരുകയും ചെയ്യുന്നതാണ്*.
*Select Employee Button ക്ലിക്ക് ചെയുക*
*വലതു സൈഡിൽ ആയി നെയിം ലിസ്റ്റ് ചെയ്യും*
*താഴെ കാണുന്ന സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയുക*
*ഇങ്ങനെ രണ്ടു ബില്ലും പ്രോസസ്സ് ചെയ്യാവുന്നതാണ്* .
*ബിൽ എറർ കാണിക്കുന്നു വെങ്കിൽ സർവീസ് ഹിസ്റ്ററി കറക്റ്റ് ചെയ്താൽ മതി*.
*ഇനി പ്രോസസ്സ് ചെയ്ത് ബിൽ കാണുന്നതിനായി*
*Salary Matters → Bills and Schedules → Arrear → DA Arrear Bill. ക്ലിക്ക് ചെയുക*
*ഇവിടെ DDO Code ,Processed year എന്നിവ സെലക്ട് ചെയുക,താഴെ ബിൽ ഡീറ്റെയിൽസ് കാണാവുന്നതാണ്*,
*select എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയുക*
*ഇങ്ങനെ ഓരോ ബില്ലും ഓപ്പൺ ചെയിതു ശരി ആണ് എന്നുള്ള കാര്യം ഉറപ്പു വരുത്തുക.ബിൽ ശരി ആണെകിൽ അടുത്തായി ഈ ബിൽ സാലറി ബിൽ ന്റെ കൂടെ മെർജ് ചെയുക എന്നുള്ളതാണ്.അതിനായി*
*Salary Matters → Processing → Arrear → Merge Arrear with Salary.എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക*.
*ഇവിടെ DDO Code, Arrear processed Year എന്നിവ സെലക്ട് ചെയുക,തൊട്ടു താഴെ ആയി ബിൽ ഡീറ്റെയിൽസ് കാണാവുന്നതാണ് .അതിനു സൈഡിൽ ആയി കാണുന്ന ടിക് ബോക്സ് ടിക് ചെയുക*.
*ഒരു ബിൽ മാത്രമേ ഒരു തവണ മെർജ് ചെയ്യാൻ കഴിയുകയുള്ളൂ.ആ ബിൽ മെർജ് ചെയ്തതിനു ശേഷം അടുത്ത ബിൽ മെർജ് ചെയാം.തൊട്ടു താഴെ ആയി ഇവിടെ DDO Code, Arrear processed Year എന്നിവ സെലക്ട് ചെയുക,തൊട്ടു താഴെ ആയി Credit To GPF through Salary Bill എന്ന ഓപ്ഷൻ ഓട്ടോമാറ്റിക് ആയി സെലക്ട് ആകുന്നതാണ്.ശേഷം Arrear to be merged with salary for year & month സെലക്ട് ചെയുക .proceed ബട്ടൺ ക്ലിക്ക് ചെയുക*.
*ശ്രദ്ധിക്കുക.ഡി .എ അരിയർ ബിൽ രണ്ടു ബിൽ ആയിട്ടാണ് പ്രോസസ്സ് ചെയുന്നത് പക്ഷെ സാലറിയിൽ ഒരു ബിൽ മാത്രമേ മെർജ് ചെയ്യാൻ കഴിയുകയുള്ളു*.
*സാലറിയിൽ ഡി എ മെർജ് ആയിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യുന്നതിനായി Salary Matters->>Changes in the month–>>Present Salary ക്ലിക്ക് ചെയുക .എംപ്ലോയീ സെലക്ട് ചെയുക*
*deduction ഓപ്ഷനിൽ GPF ൽ പോകുന്നതായും കാണാൻ കഴിയും*
*മെർജ് ചെയ്ത് ബിൽ ക്യാൻസൽ ചെയ്യണം എങ്കിൽ Salary Matters–>>Processing–>Processing–>Arrear–>>Cancel Merged Arrear എന്ന ഓപ്ഷൻ വഴി ക്യാൻസൽ ചെയ്യാവുന്നതാണ്.

Comments

Popular posts from this blog

PRE PRIMARY TEACHERS:GOVT ORDERS RELATED TO APPOINTMENT,QUALIFICATION & SALARY ETC OF PRE PRIMARY TEACHERS IN GOVT/AIDED SCHOOLS:

  PRE PRIMARY TEACHERS:GOVT ORDERS RELATED TO APPOINTMENT,QUALIFICATION & SALARY ETC OF PRE PRIMARY TEACHERS IN GOVT/AIDED SCHOOLS: GO(MS)385/2012/GEDN DT:07/12/2012 GO(MS)146/2013/GEDN DT:25/04/2013 GO(MS)137/2014/GEDN DT:18/07/2014 GO(RT)549/2017/GEDN DT:01/03/2017 GO(MS)37/2017/GEDN DT:07/05/2017 GO(MS)110/2017/GEDN DT:07/09/2017: DOWNLOAD ALL ORDERS RELATED TO PRE PRIMARY TEACHERS . DGECIRCULAR.NS(4)/ 244371/ 2021/DGE DT:18/11/2021