*ജീവനക്കാരുടെ ലീവുകൾ -ഒരു സമഗ്ര പഠനം* *കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ* വ്യാപനം ചെറുക്കുന്നത്തിന്റെ ഭാഗമായി ജീവനക്കാർക്ക് പ്രത്യേകം അനുവദിച്ച *സ്‌പെഷ്യൽ കാഷ്വൽ ലീവ് നമ്മളിൽ പലരും അവൈൽ ചെയ്തു കാണും.* പൊതുവിൽ സ്‌പെഷ്യൽ കാഷ്വൽ ലീവ് സർവിസിൽ എങ്ങനെ ബാധിക്കുന്നു, പ്രധാനപ്പെട്ട *സ്‌പെഷ്യൽ കാഷ്വൽ ലീവ് ഏതൊക്കെ, ഇതു സേവന പുസ്തകത്തിൽ കൈകാര്യം ചെയ്യുന്ന വിധം* ഒന്നു പരിചയപ്പെടാം. ഒപ്പം കാഷ്വൽ ലീവും, കോമ്പൻസഷൻ ലീവും പരിചയപ്പെടാം. ഓർഡിനറി ലീവുകളും, സ്പെഷെൽ ലീവുകളും, സ്‌പെഷ്യൽ കാഷ്വൽ ലീവുകളും നമുക്കുണ്ട്. വകുപ്പ് തല പരീക്ഷയുടെ സമയമായതിനാൽ ഇപ്രാവിശ്യം *സ്‌പെഷ്യൽ കാഷ്വൽ ലീവ്* , *കാഷ്വൽ ലീവ്,* *കോമ്പൻസഷൻ ലീവ് എന്നിവയെ പറ്റി* ഒരു ചെറു വിവരണം നൽകാൻ ശ്രമിക്കാം. അവധി സംബന്ധിചു KSR part 1 Rule 61 മുതൽ 124 വരെയുള്ള ഭാഗങ്ങളിലാണ് ഉൾപ്പെട്ടിരിക്കുന്നത്. Rule 111 കാഷ്വൽ ലീവിനെ കുറിച്ചും, KSR Appendix VII ൽ വിശദമായി കാഷ്വൽ ലീവ്, സ്പെഷ്യൽ കാഷ്വൽ ലീവ് എന്നിവയെ കുറിച്ചും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഓപ്പണിങ് മാത്രമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ...
Comments
Post a Comment